പാവപ്പെട്ടവര്‍ക്കായി ഒരു ബദല്‍ എം.എസ് ഓഫിസ്


എം.എസ് ഓഫിസ് പാക്കേജാണ് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഓഫിസ് പാക്കേജ്. ഇതിന് പകരം ഉപയോഗിക്കാവുന്ന ഒരു പകരക്കാരനാണ് ലിനക്‌സിലെ ഓപ്പണ്‍ ഓഫിസ്. വേര്‍ഡിന് റൈറ്റര്‍ എന്നും, എക്‌സലിന് കാല്‍ക്ക് എന്നുമൊക്കെ ആണെങ്കിലും സംഭവം ഏറെക്കുറെ സമമാണ്. വിന്‍ഡോസിലും ഇത് റണ്‍ചെയ്യാം.ഇത് കാശുമുടക്ക് ഇല്ലാത്തതുമാണ്.

ഇതല്ല വിന്‍ഡോസ് ഓഫിസ് പോലെ തന്നെയിരിക്കുന്ന ഓഫിസ് സ്യൂട്ട് വേണം, പൈസ ചെലവാക്കാന്‍ കഴിയുകയുമില്ല എന്നാണെങ്കില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് കിങ്ങ്‌സോഫ്റ്റ് ഓഫിസ് സ്യൂട്ട്.
മൈക്രോസോഫ്റ്റ് ഓഫിസ് 2003 ന് സമാനമായ ഇന്റര്‍ഫോസാണ് ഇതിന്. വേര്‍ഡിന് പകരം റൈറ്റര്‍, എക്‌സലിന് പകരം സ്‌പ്രെഡ്ഷീറ്റ്, പവര്‍ പോയിന്റിന് പകരം പ്രസന്റേഷന്‍ എന്നിവയും ബില്‍റ്റിന്‍ പി.ഡി.എഫ് കണ്‍വെര്‍ട്ടറും ഇതിലുണ്ട്.
ഇത് മൈക്രോസോഫ്റ്റ് ഓഫിസ് ഫോര്‍മാറ്റുകളെ പിന്തുണക്കുകയും ചെയ്യും. വളരെ ചെറിയ സൈസ് മാത്രമാണ് ഇതിനുള്ളത്.
വിന്‍ഡോസ് 2000, എക്‌സ്.പി, വിസ്റ്റ, സെവന്‍ വേര്‍ഷനുകള്‍ ഇത് പിന്തുണക്കും.
Visit Website
Download Kingsoft office

Comments

comments