മി.ഫ്രോഡ് മെയ് 15ന്


മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം, മിസ്റ്റര്‍ ഫ്രോഡ് മെയ് 15ന് റിലീസ് ചെയ്യും. എന്നാല്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനോടുള്ള നിലപാടില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. വിതരണക്കാര്‍ക്കും നിര്‍മാക്കള്‍ക്കും നഷ്ടം വരുത്തേണ്ടെന്നു കരുതിയാണ് റിലീസിന് തയ്യാറായതെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. അതിനിടയില്‍ ഫെഫ്കയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കി. അമ്മയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അമ്മ തന്നെയായിരിക്കുമെന്നും പ്രസിഡന്റ് ഇന്നസെന്റ് കൊച്ചിയില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകള്‍ മാറി നിന്നത് ബി ഉണ്ണികൃഷ്ണന്റെ പ്രേരണകൊണ്ടാണെന്നാരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനമെടുത്തത്.

English Summary : Mr Fraud to release on May 15th

Comments

comments