എം.പി ത്രി കംപ്രസിങ്ങ്


mp3 Compressor - Compuhow.com
വാപ് സൈറ്റുകളിലും മറ്റും കംപ്രസ്ഡ് എം.പി ത്രികള്‍ ഡൗണ്‍ലോഡിന് ലഭ്യമാണ്. കംപ്രസ്ഡ് എം.പി ത്രികള്‍ സാധാരണയായി ഉപയോഗക്കുന്നത് മൊബൈല്‍ ഡിവൈസുകളിലാണ്. മെമ്മറി ലാഭിക്കുക എന്നത് തന്നെ ലക്ഷ്യം. മെമ്മറി കപ്പാസിറ്റി കുറഞ്ഞ ഫോണുകളില്‍ കംപ്രസ്ഡ് എം.പിത്രികള്‍ സേവ്ചെയ്താല്‍സ്ഥലം ലാഭിക്കാം. എന്നാല്‍ ചിലയവസരങ്ങളില്‍ കംപ്രഷന്‍ ചെയ്യുമ്പോള്‍ ഓഡിയോ ക്വാളിറ്റി നഷ്ടപ്പെട്ടുപോകാറുണ്ട്.
ക്വാളിറ്റി നഷ്ടപ്പെടാതെ എം.പി.ത്രി കംപ്രസ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Mp3 Quality Modifier. ID3 ടാഗുകളും , മറ്റ് ഡാറ്റകളും ഇതില്‍ സംരക്ഷിക്കുകയും ചെയ്യാം. ചില ഇമേജ് റീസൈസറുകളിലെന്നത് പോലെ വളരെ എളുപ്പത്തില്‍ ഇതില്‍ കംപ്രഷന്‍ സാധ്യമാണ്. എം.പി ത്രി ഡ്രാഗ് ചെയ്ത് പ്രോഗ്രാമിലേക്കിടുകയേ വേണ്ടൂ. mp1, mp2 എന്നീ ഫോര്‍മാറ്റുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും. ബിറ്റ് റേറ്റ്, സാംപിള്‍ റേറ്റ് തുടങ്ങിയവയൊക്കെ മാറ്റം വരുത്താനും ഇതില്‍ സാധിക്കും. ഈ പ്രോഗ്രാമില്‍ കംപ്രസ് ചെയ്താലും ഫയല്‍ നെയിമില്‍ മാറ്റം വരില്ല എന്നതും ഒരു മികവാണ്.

DOWNLOAD

Comments

comments