മൗസില്ലാതെ വിന്‍ഡോകള്‍ മൂവ് ചെയ്യാം


മൗസുപയോഗിച്ചാണല്ലോ നമ്മള്‍ വിന്‍ഡോസില്‍ വിന്‍ഡോകള്‍ മൂവ് ചെയ്യുന്നത്. എന്നാല്‍ കീബോര്‍ഡുപയോഗിച്ചും ഈ പണി ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുന്പോള്‍ വിന്‍ഡോകള്‍ മാക്സിമൈസ് ചെയ്തിരിക്കരുതെന്ന് പറയേണ്ടതില്ലല്ലോ.
മൗസുപയോഗിച്ച് ആദ്യം ഒന്ന് വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Alt+ Tab അമര്‍ത്തുക.
ഇത് വിന്‍ഡോ ആക്ടിവാക്കും.
ഇനി Alt+ സ്പേസ് ബാര്‍ അമര്‍ത്തുക. ഇപ്പോള്‍ ചെറിയൊരു വിന്‍ഡോ തുറന്ന് വരും.
അപ്പോള്‍ M അമര്‍ത്തുക. ഇത് മൂവ് ഒപ്ഷന്‍ സെലക്ട് ചെയ്യാനാണ്.
ഇനി ആരോ കീകള്‍ ഉപയോഗിച്ച് വിന്‍ഡോ മൂവ് ചെയ്യാം. മൂവ് മോഡില്‍ നിന്ന് പുറത്ത് കടക്കാന്‍ എന്റര്‍ അടിക്കുക.
പഴയ സ്ഥിതിയിലേക്ക് മടങ്ങാനാണെങ്കില്‍ എസ്കേപ്പ് അടിക്കുക.

Comments

comments