Mouse Lock – മറ്റുള്ളവര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് തടയാം


കംപ്യൂട്ടറുകളില്‍ പല പ്രധാന വിവരങ്ങളും സൂക്ഷിച്ചുവെയ്ക്കുന്നവര്‍ ഏറെയുണ്ട്. ബാങ്ക് പാസ്വേഡുകളും, ഇമെയില്‍ വിവരങ്ങളുമൊക്കെ ഇത്തരത്തില്‍ ഫയലുകളുണ്ടാക്കി സൂക്ഷിക്കും. എന്നാല്‍ മറ്റുള്ളവര്‍ ഇവ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഇന്ന് വളരെ കൂടുതലാണ്.

ഓഫിസിലാണെങ്കില്‍ പോലും അല്പസമയത്തേക്ക് മാറുമ്പോള്‍ മറ്റുള്ളവര്‍ സിസ്റ്റത്തിലേക്കൊരു കടന്ന് കയറ്റം നടത്താന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അനധികൃതമായ ഉപയോഗം തടയാനുള്ള മാര്‍ഗ്ഗമാണ് Mouse Lock.
ഒരു പാസ്വേഡും. യൂസര്‍നെയിമും നല്കി മൗസിനെ ലോക്ക് ചെയ്യുന്ന പരിപാടിയാണിത്. ലോക്ക് ചെയ്താല്‍ പിന്നെ മൗസ് അനക്കാനാവില്ല.
Mouse lock - Compuhow.com
ഈ പ്രോഗ്രാം സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍‌ ചെയ്യേണ്ടതില്ല. .exe ഫയല്‍ റണ്‍ ചെയ്താല്‍‌ മതി. റണ്‍ ചെയ്യുമ്പോള്‍ പാസ് വേഡ് എന്‍റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അതിന് ശേഷം lock ല്‍ ക്ലിക്ക് ചെയ്യുക.

ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ മൗസ് മൂവ് ചെയ്യാനാവില്ല. സ്ക്രീനില്‍ നടുവിലായി പാസ് വേഡ് നല്കുന്നതിനുള്ള ബോക്സ് വരും. അതില്‍ പാസ്വേഡ് എന്‍റര്‍ ചെയ്താല്‍ മാത്രമേ തുടര്‍ന്ന് ഉപയോഗിക്കാനാവൂ.

DOWNLOAD

Comments

comments