ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം !


Online shoping -Compuhow.com

സമീപകാലത്തായി ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് തരംഗം വ്യാപകമായി പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ദിനം പ്രതി പെരുകുന്ന ഓണ്‍ലൈന്‍ സ്റ്റോറുകളുടെ എണ്ണം തന്നെയാണ് ഇതിന് പ്രധാന തെളിവ്. ഇ ബേ, ആമസോണ്‍ പോലുള്ള വമ്പന്‍മാര്‍ക്കിടയിലേക്ക് അനേകം ഇന്ത്യന്‍ കമ്പനികളും വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഏതെങ്കിലും സൈറ്റില്‍ പോയി വിലക്കുറവ് കണ്ട് പണമടച്ച് കാത്തിരുന്നാല്‍ ചിലപ്പോള്‍ കബളിപ്പക്കപ്പെട്ടേക്കാം. ആദ്യം ചെയ്യേണ്ടത് വിശ്വാസ്യതയുള്ള മുന്‍നിര കമ്പനികളിലൊന്ന് തെരഞ്ഞെടുക്കുകയാണ്. ഇതുവഴി പര്‍ച്ചേസിംഗില്‍ തട്ടിപ്പിനരയാകുന്നത് തടയാം. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രധാന ആകര്‍ഷണം മാര്‍ക്കറ്റ് വിലയേക്കാളുള്ള കുറവാണ്. എന്നാല്‍ ഒരിടത്ത് കാണുന്നതിനേക്കാള്‍ വിലക്കുറവ് മറ്റൊരിടത്ത് കണ്ടേക്കാം. ഇത് മനസിലാക്കിയാല്‍ കൂടുതല് ലാഭം നേടാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. താരതമ്യം – അനേകം സൈറ്റുകളില്‍ കയറിയിറങ്ങിയാല്‍ മനസിലാക്കാവുന്ന ഒരു വസ്തുത അല്പസ്വല്പം വ്യത്യാസം പല സൈറ്റുകളിലുമുണ്ടാവും എന്നതാണ്. ഇത് മനസിലാക്കാനുള്ള എളുപ്പവഴി വില താരതമ്യം ലഭ്യമാക്കുന്ന സൈറ്റുകള്‍ ഉപയോഗിക്കുകയാണ്. അത്തരം ചില സൈറ്റുകളാണ് MySmartPrice.com , ShoppingWish.in,Junglee.com തുടങ്ങിയവ.

2. കൂപ്പണ്‍ കോഡുകള്‍ – കൂപ്പണ്‍ കോഡുകള്‍ ഉപയോഗിച്ച് ഡിസ്കൗണ്ട് നേടുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗിലെ പ്രധാന കാര്യമാണ്. ഇത്തരം കൂപ്പണ്‍ കോഡുകള്‍ ഒരുമിച്ച് ലഭ്യമാക്കുന്ന സൈറ്റുകളുണ്ട്. CouponDunia.in , CouponRaja.com തുടങ്ങിയവ ഉദാഹരണം.

3. ക്യാഷ് ബാക്ക് – കൂപ്പണ്‍ കോഡുകള്‍ മാത്രമല്ല ലാഭമുണ്ടാക്കാനുള്ള വഴി. പല സൈറ്റുകളും ക്യാഷ് ബാക്ക് ഓഫറുകളും നല്കും. CashKaro.com, Pennyful.in പോലുള്ളവ ഉദാഹരണം. ഇവയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യാഷ് ബാക്ക് ഓഫറുകള്‍ മറ്റ് സൈറ്റുകളില്‍ ലഭ്യമാകുമ്പോള്‍ നമ്മളെ അറിയിക്കും.

4. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ – പല ഓഫറുകളും പ്രധാനമായും പ്രചരിക്കപ്പെടുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ വഴിയാകും. ഇവ ലൈക്ക് ചെയ്യകയോ ഫോളോ ചെയ്യുകയോ ചെയ്താല്‍ പുതിയ ഓഫറുകള്‍ ഉടന്‍ ലഭ്യമാകും.

Comments

comments