MooVidoo പ്രൈവറ്റ് വീഡിയോ ഷെയറിങ്ങ്



നിങ്ങളെടുത്ത, അല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള ഒരു വീഡിയോ ലോകത്തെ കാണിക്കണമെന്ന് തോന്നിയാല്‍ ചെലവില്ലാത്ത ഏറ്റവും അനുയോജ്യമായ പ്ലാറ്റ് ഫോം യുട്യൂബാണ്. ലോകത്തിലേറ്റവും വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതും യുട്യബിലൂടെയാണ്. എന്നാല്‍ സ്വകാര്യമായി അടുത്ത വ്യക്തികള്‍ക്ക് മാത്രമായി ഷെയര്‍ ചെയ്യേണ്ടി വരുമ്പോള്‍ യുട്യൂബ് അത്ര യോജിച്ചതാവണമെന്നില്ല. അതിന് പറ്റിയ ഒരു പുതിയ സൈറ്റാണ് MooVidoo.
നിങ്ങള്‍ തെരഞ്ഞെടുക്കുന്നവരുമായി മാത്രം ഇതില്‍ വീഡിയോ ഷെയര്‍ ചെയ്യാം. അഞ്ച് ജി.ബി സ്റ്റോറേജും ഇതില്‍ ലഭിക്കും. എന്നാല്‍ ഇതൊരു ഫ്രീ സര്‍വ്വീസല്ല. രണ്ടാഴ്ചത്തേക്ക് ഫ്രീ ട്രയല്‍ ഇതില്‍ ചെയ്യാം. സ്വകാര്യവീഡിയോകള്‍ സെര്‍ച്ചിങ്ങിലൊന്നും വരാതെ വേണ്ടപ്പെട്ടവരുമായി മാത്രം ഷെയര്‍ ചെയ്യാന്‍ MooVidoo ട്രൈ ചെയ്ത് നോക്കാം.
https://moovidoo.com/

Comments

comments