ഫേസ്ബുക്കിലെ മൂഡ് മാനിപ്പുലേറ്റര്‍


Mood manipulator - Compuhow.com
ഫേസ്ബുക്ക് ഉപയോഗിക്കുക എന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഫേസ്ബുക്ക് തുറക്കുമ്പോള്‍ നിങ്ങളുടെ മൂഡിനനുസരിച്ചുള്ള പോസ്റ്റുകളാണ് കാണാന്‍ കഴിയുന്നതെങ്കിലോ? അത് വളരെ പോസിറ്റീവായിരിക്കും. അത് സാധ്യമാക്കാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Mood Manipulator.

ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫേസ്ബുക്ക് തുറക്കുമ്പോള്‍ ഒരു ബോക്സ് പ്രത്യക്ഷപ്പെടും. ഇവിടെ എന്താണ് നിങ്ങളുടെ മൂഡ് എന്ന് സെറ്റ് ചെയ്യാം.

ഇത് സെറ്റ് ചെയ്യുന്നതോടെ ഫേസ്ബുക്ക് ഫീഡുകളില്‍ മാറ്റം വരും. ഉദാഹരണത്തിന് പോസിറ്റീവായാണ് സെറ്റ് ചെയ്യുന്നതെങ്കില്‍ ആഹ്ലാദകരമായ സ്റ്റാറ്റസ് അപ്ഡേറ്റുകളും ചിത്രങ്ങളുമാകും കാണിക്കുക.

DOWNLOAD

Comments

comments