പഴയ മോണിട്ടര്‍ ടി.വിയാക്കിമാറ്റാം.നിങ്ങളുടെ പക്കല്‍ പഴയ മോണിട്ടറുണ്ടോ? അവ ഉപയോഗമില്ലാതെ കിടക്കുകയാണെങ്കില്‍ ചെറിയൊരു മുതല്‍ മുടക്കില്‍ ടിവിയാക്കി മാറ്റാം.
വേണ്ടുന്ന സാധനങ്ങള്‍…
1. മോണിട്ടര്‍
2. കേബിള്‍കണക്ഷന്‍/റിസീവര്‍
3. ടിവി ട്യൂണര്‍
4. കണക്ഷന്‍ കേബിള്‍ (Co axial)
5. സ്പീക്കറുകള്‍

മോണിട്ടറിന്റെ പിന്നിലെ VGA കേബിള്‍ ടിവി ട്യൂണര്‍ പോക്‌സുമായി ഘടിപ്പിക്കുക.
ടിവി ട്യൂണറിന്റെ കേബിള്‍ ഇന്‍പുട്ടില്‍ റിസീവറില്‍ നിന്നോ, ആന്റിനയില്‍ നിന്നോ, കേബിളില്‍ നിന്നോ ഉള്ള കണക്ഷന്‍ നല്കുക.
ഓഡിയോ കേബിള്‍ ടിവി ട്യൂണറിന്റെ ഓഡിയോ ഔട്ടിന്റെ പോര്‍ട്ടില്‍ നല്കുക.
കണക്ഷനുകള്‍ നല്കിയ ശേഷം പവര്‍ ഓണ്‍ ചെയ്ത് Auto tune അല്ലെങ്കില്‍ Scan ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments