
2014ല്‍ മോഹന്‍ലാലിന് കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍. ബോളിവുഡില്‍ തന്നെ മൂന്ന് ചിത്രങ്ങളില്‍ ലാല്‍ അഭിനയിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ ഉള്ളതിനു പുറമെയാണിത്. ഇതിനു മുമ്പ് കമ്പനി, ആഗ്, തേസ് തുടങ്ങിയ ഹിന്ദിച്ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ലാല്‍ ഇനി ചെയ്യാനിരിക്കുന്നു മൂന്ന് ചിത്രങ്ങളിലും പ്രധാനകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇതില്‍ ഒന്ന് ക്ലബ്ബ് 60 സംവിധാനം ചെയ്ത സഞ്ജയ് ത്രിപാഠി ഒരുക്കുന്ന ആക്ഷന്‍ത്രില്ലറാണ്. ഇതില്‍ റോ ഉദ്യോഗസ്ഥനായ ജീവനാഥന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മറ്റ് രണ്ട് ചിത്രങ്ങളുടെ ജോലികള്‍ അണിയറയില്‍ സജീവമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒന്ന് വന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മറ്റൊന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള സന്ദേശം ഉള്‍ക്കൊള്ളുന്നൊരു ചിത്രമാണെന്നാണ് അറിയുന്നത്. ഇതില്‍ മോഹന്‍ലാലിനൊപ്പം അമീര്‍ ഖാനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary : Mohanlal with many Bllywood movies in 2014