കാശ്മീരില്‍ മോഹന്‍ലാലില്ല


mohanlal - Keralacinema.com
ഡേറ്റ് പ്രശ്നങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ പുതിയ ജോഷി ചിത്രം കാശ്മീരില്‍ നിന്ന് പിന്മാറി. പട്ടാള പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രത്തില്‍ ജയറാമാണ് നായകന്‍. മോഹന്‍ലാലിന് പകരം തമിഴ് നടന്‍ അര്‍ജ്ജുന്‍ അഭിനയിക്കും. അമല പോളാണ് കാശ്മീരിലെ നായിക. ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ സേതുവിന്‍റേതാണ്. മാര്‍ച്ച് 10 ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കും. കാശ്മീരും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാണ്.

Comments

comments