ജഗതിയെക്കാണാന്‍ മോഹന്‍ലാലെത്തി


Mohanlal visiting jagathy - Keralacinema.com
അപകടത്തെ തുടര്‍ന്ന് ചികിത്സകളുമായി വീട്ടില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് മോഹന്‍ലാല്‍ ജഗതിയുടെ വീട്ടിലെത്തിയത്. മോഹന്‍ലാല്‍ കാതില്‍ പറഞ്ഞ സ്വകാര്യം കേട്ട് ഹാസ്യത്തിന്റെ നാനാമുഖങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിയ ജഗതിയുടെ മുഖത്ത് ചിരി നിറഞ്ഞു. മോഹന്‍ലാല്‍ അടുത്തിരുന്ന് പാട്ടുപാടിയപ്പോള്‍ ചുണ്ടുകളനക്കുകയും ചെയ്തു. ജഗതിയിലുണ്ടായ മാറ്റം കണ്ട് സമീപത്തുണ്ടായിരുന്നവര്‍ വരെ ആശ്ചര്യപ്പെട്ടുപോയി. താന്‍ ജഗതിയെ സന്ദര്‍ശിച്ച വിവരം മോഹന്‍ലാല്‍ തന്നെ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Comments

comments