വൈശാഖിന്‍റെ ചിത്രത്തില്‍ പുലിമുരുകനായി മോഹന്‍ലാല്‍


‘ബാബ കല്യാണി’ എന്ന ചിത്രത്തില്‍ വില്ലന്റെ പേരായിരുന്നു പുലിമുരുകന്‍. എന്നാല്‍ ഇപ്പോളിതാ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പുലിമുരുകന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പോക്കിരി രാജ, സീനിയേഴ്‌സ്, മല്ലു സിംഗ്, സൗണ്ട് തോമ തുടങ്ങി എടുത്ത സിനിമകളെല്ലാം വിജയ്പ്പിച്ച സംവിധായകനാണ് വൈശാഖ്. . ചിത്രത്തിന്റെ പേരും ‘പുലിമുരുകന്‍’ എന്ന് തന്നെയാണ്. ഉദയ കൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടാണ് പുലിമുരുകന് വേണ്ടി തിരക്കഥയെഴുതുന്നത്. ട്വൊന്റി-20 , ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ട് മോഹന്‍ലാലിന് വേണ്ടി തിരക്കഥയെഴുതുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 2014 അവസാനമാകുമ്പോഴേക്കും ചിത്രീകരണം തുടങ്ങും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.

English summary : Mohanlal to play Pulimurukan in Vaishak’s film

Comments

comments