ഡോ.സണ്ണി മടങ്ങിവരുന്നു


Mohanlal as dr. sunny - Keralacinema.com
പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. 1992 ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴും, അതിലെ ഡോ.സണ്ണി എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രവും ഏറെ ജനപ്രീതി നേടിയതാണ്. ഫാസിലിന്‍റെ അനുവാദത്തോടെയാണ് പ്രിയന്‍ ഈ കഥാപാത്രത്തെ പുനര്‍ജ്ജീവിപ്പിക്കുന്നത്. സെവന്‍ ആര്‍ട്സാണ് ചിത്രം നിര്‍മ്മിക്കുക. 2012 ല്‍ പുറത്തിറങ്ങിയ അറബീം ഒട്ടകോം പി. മാധവന്‍നായരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

Comments

comments