മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലി


Geetanjali malayalam movie - Keralacinema.com
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് താല്കാലികമായി ഗീതാഞ്ജലി എന്ന് പേരിട്ടു. ജൂലൈയോടെ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കും. പതിവ് ട്രാക്കില്‍ കോമഡി സബ്ജക്ടുമായാണ് ഇത്തവണയും ഇവര്‍ ഒത്തുചേരുന്നത്. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി എന്ന കഥാപാത്രത്തെ പുനരാവിഷ്കരിക്കുന്ന ചിത്രമാകും ഇത് എന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഡെന്നീസ് ജോസഫും, പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ഇന്നസെന്റ് ഈ ചിത്ര്തതിലൂടെ വീണ്ടും മടങ്ങിവരുകയാണ്. 2011 ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്‍റെ അവസാന ചിത്രം.

Comments

comments