മോഹന്‍ലാല്‍ ‘രസ’മുണ്ടാക്കുന്നു


Mohanlal Prepare Rasam

മമ്മൂട്ടിയുടെ കമ്മത്ത് ആന്‍റ് കമ്മത്ത്, ലാലിന്‍റഎ സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, എന്നീ വിജയചിത്രങ്ങളുടെ പാത പിന്തുടര്‍ന്ന് മോഹന്‍ലാലിന്‍റെ ‘രസ’വുമെത്തുന്നു. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്ര ത്തില്‍ ഇന്ദ്രജിത്തും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്.
ട്വന്റി20, ഛോട്ടാ മുംബൈ, ബാബാ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ ഇന്ദ്രന്‍ ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ നാളുകള്‍ക്ക് ശേഷമാണ് ഇന്ദ്രജിത്ത് മോഹന്‍ലാലിനൊപ്പമെത്തുന്നത്. കേരളത്തില്‍ ശ്രദ്ധേയമായ ഒരു കാറ്ററിംഗ്‌ സ്‌ഥാപനം നടത്തുന്ന ഒരു നമ്പൂതിരി കുക്കിന്റെ കഥ പറയുന്ന ചിത്രത്തില്‍ നായിക മിക്കവാറും പുതുമുഖമായിരിക്കുമെന്നാണ്‌ സൂചനകള്‍. മമ്മൂട്ടിയും ദിലീപും ബാബുരാജുമെല്ലാം പാചകക്കാരായി മാറിയെങ്കിലും മോഹന്‍ലാല്‍ പാചകക്കാരനാകുന്നത്‌ ഇതാദ്യമല്ല.

English Summary : Mohanlal prepares Rasam

Comments

comments