മോഹന്‍ലാലും പെരുച്ചാഴിയും


Peruchazhi - Keralacinema.com
നവതരംഗ സിനിമക്കാര്‍ ഉണ്ടാക്കിയ മാറ്റങ്ങളില്‍ പ്രധാനം ചിത്രങ്ങളുടെ പേരിലെ പുതുമയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുമെന്നറിയുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നതില്‍ പേരില്‍ തന്നെയുണ്ട് പുതുമ. പെരുച്ചാഴി എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. തമിഴില്‍ അച്ചമുണ്ട്..അച്ചമുണ്ട്.. എന്ന ചിത്രം സംവിധാനം ചെയ്ത അരുണ്‍ വൈദ്യനാഥാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്ക പശ്ചാത്തലമാകുന്ന ചിത്രം മുഴുനീള കോമഡിയാണ്. ചിത്രത്തില്‍ ലാലിന് നായികയാകുന്നതും ഒരു അമേരിക്കന്‍ നടിയാണെന്നാണ് വാര്‍ത്ത. എന്നാല്‍ ഈ ചിത്രം ഉടനേ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ ലാല്‍ നിഷേധിച്ചിരിക്കുകയാണ്. വിജയിനൊപ്പമുള്ള ചിത്രവും, മറ്റൊരു മലയാള ചിത്രവും മാത്രമേ തീരുമാനിച്ചിട്ടുള്ളു എന്ന് ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Comments

comments