മോഹന്‍ലാല്‍ കന്നഡത്തില്‍ ശാസ്ത്രജ്ഞനാകുന്നുഗിരിരാജ് സംവിധാനം ചെയ്യുന്ന കന്ന‍ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ ശാസ്ത്രഞ്ജനാകുന്നു. മൈത്രി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കന്നഡയിലെ പ്രമുഖതാരം പുനീത് രാജ്കുമാറിനൊപ്പമാണ് ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വേദ ശാസ്ത്രിയാണ് നായിക. ജില്ല കഴിഞ്ഞാല്‍ ഉടന്‍ തന്നെ മോഹന്‍ലാല്‍ എത്തുക കന്നഡച്ചിത്രത്തിലാണ്. ലാലും വേദയും ചേര്‍ന്നുള്ള സീനുകള്‍ ഇതിനകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഇനി ചിത്രീകരിക്കാനുള്ളത് പുനീതും ലാലും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ചിത്രമാണ് മൈത്രിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English Summary : Mohanlal in Kannada Movie Mythri

Comments

comments