മോഹന്‍ലാലിന് 53


Mohanlal birthday - Keralacinema.com
മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് 53 വയസ്. മൂന്ന് പതിറ്റാണ്ടായി മലയാളത്തിന് പ്രിയങ്കരനായി തുടരുന്ന മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ നടന വിസ്മയമെന്ന് വിലയിരുത്തപ്പെട്ടയാളാണ്. കുടുംബത്തോടും, ബന്ധുക്കളോടുമൊപ്പം ചെന്നൈയിലാണ് പിറന്നാളാഘോഷം. ജില്ല എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ആണ് മോഹന്‍ലാല്‍ ജനിച്ചത്. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ മോഹന്‍ലാലിന്‍റെ ആദ്യ റിലീസ് 1980 ലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. ഇന്ത്യയിലെ പ്രതിഭാശാലികളായ നടന്‍മാരുടെ മുന്‍ നിരയിലാണ് മോഹന്‍ലാലിന്‍റെ സ്ഥാനം. കേരളസിനിമ.കോം മലയാളത്തിന്റെ ഈ പ്രതിഭാശാലിക്ക് ജന്മദിനാശംസകള്‍ നേരുന്നു

Comments

comments