മോഹന്‍ലാലും സത്യരാജും ഒന്നിക്കുന്നു


Mohanlal and Satyaraj is teaming up

റണ്‍ ബേബി റണിനു ശേഷം ജോഷിയും മോഹന്‍ലാലും അമലപോളും ഒന്നിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സത്യരാജും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൈല ഓ ലൈല. റണ്‍ ബേബിയുടെ മികച്ച വിജയത്തിനു ശേഷം മോഹന്‍ലാലും ജോഷിയും ലോക്പാലില്‍ ഒന്നിച്ചെങ്കിലും ആ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല. സത്യരാജുമായി കൂടിക്കാഴ്ച നടത്തിയ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രമേയവും കഥാപാത്രവും വിവരിച്ചപ്പോള്‍ ഇഷ്ടപ്പെട്ട സത്യരാജ് അഭിനയിക്കാമെന്ന് അറിയിച്ചു കഴിഞ്ഞു. എന്നാല്‍ സത്യരാജിന്‍റെ ഡേറ്റ് അനുസരിച്ചായിരിക്കും അവസാന തീരുമാനം. തീര്‍ത്തും വ്യത്യസ്തമായ കോമഡി ത്രില്ലര്‍ ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് കഹാനി ഉള്‍പ്പടെ ഒട്ടേറെ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായരാണ് . ഇതിനു മുമ്പ് സത്യരാജ് മലയാളത്തില്‍ ദിലീപ് നായകനായ ആഗതന്‍ ജോഷിയുടെ എയര്‍പോര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

English Summary : Mohanlal and satyaraj is teaming up

Comments

comments