പൊളിറ്റിക്കല്‍ ത്രില്ലറുമായി പ്രിയനൊപ്പം മോഹന്‍ലാലും പൃഥ്വിരാജും


ആമയും മുയലിനും ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും നായകരാകുന്നു. . ഒരു വെബ്‌ പോര്‍ട്ടലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പ്രിയന്റെ വെളിപ്പെടുത്തല്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും പ്രിയദര്‍ശന്‍. തന്നെയാണ്‌ മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിപ്പിക്കുന്ന ചിത്രം വെല്ലുവിളിയായിരിക്കുമെന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞു.
ജയസൂര്യ നായകനായ ആമയും മുയലും ശ്രദ്ധിക്കപ്പെടാതെ പോയതില്‍ പ്രിയദര്‍ശന്‍ നിരാശ പ്രകടിപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രം റിലീസ്‌ ചെയ്യുന്നതിന്‌ മുന്‍പേ റിവ്യൂ പ്രസിദ്ധീകരിച്ചെന്നും പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തി.

Comments

comments