മോഹൻലാൽ – ജോഷി ടീമിന്‌റെ ലൈല ഓ ലൈല ജൂണിൽമികച്ച പ്രദര്‍ശന വിജയം നേടിയ ‘റണ്‍ ബേബി റണ്‍’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു മോഹൻലാൽ, അമല പോള്‍ – ജോഷി ടീം ഒന്നിക്കാനിരുന്ന ലൈല ഓ ലൈല ജൂണില്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. 2014 ആദ്യം തുടങ്ങാനിരുന്ന ചിത്രം പ്രീ പ്രൊഡക്ഷൻ വർക്കുകൾക്ക് ഒരുപാട് സമയം വേണ്ടി വരുമെന്നുള്ളത് കൊണ്ട് ചിത്രം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിലെ താരങ്ങളും സംവിധായകനുമെല്ലാം മറ്റു പ്രോജക്ടുകളിലേക്ക് കടന്നതിനാല്‍ ചിത്രം ഉപേക്ഷിച്ചു എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ട് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ ഇപ്പോള്‍ മിസ്റ്റർ ഫ്രോഡിൽ അഭിനയിക്കുന്ന മോഹൻലാൽ അത് പൂർത്തിയാക്കിയാലുടൻ അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. അതു പൂർത്തിയാക്കി ലാൽ പിന്നീട് എത്തുന്നത് ‘ലൈല ഓ ലൈല’യിൽ എത്തുമെന്നാണ്. മോഹൻലാലിന്‍റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ഫ്രോഡ്’ ആണ്. ജോഷിയാകട്ടെ ഇതിനിടയില്‍ ദിലീപിനെ നായകനാക്കി ‘അവതാരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. ലൈല ഓ ലൈലയുടെ തിരക്കഥ നിര്‍വഹിക്കുന്നത് ബോളിവുഡിലെ ‘മോസ്റ്റ്‌ വാണ്ടഡ്’ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായരാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഒരു ബിഗ്‌ ബജറ്റ് ചിത്രമായ ലൈല ഓ ലൈല’നിർമ്മിക്കുന്നത് ഫൈൻ കട്ട്‌ എന്റർടെയിമെന്റ് ആണ്.

English Summary : Mohanlal and Joshy Teamup Again

Comments

comments