മോഹന്‍ലാല്‍ വീണ്ടും സത്യന്‍ ചിത്രത്തില്‍


Mohanlal Again in Satyan Film

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട് വീണ്ടും ഒന്നിക്കുന്നു. ഈ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നതും സത്യന്‍ അന്തിക്കാട് തന്നെയാണ്. സ്‌നേഹവീടിനു’ വേണ്ടിയാണ് ഈ ജോഡി അവസാനമായി ഒരുമിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കും. മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച ലാലും സത്യനും ഒത്തുചേരുമ്പോഴെല്ലാം മലയാളിത്തവും നന്മയും നിറഞ്ഞ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത് ഈ ചിത്രവും അത്തരത്തില്‍പ്പെട്ട ഒന്നാണെന്ന് കരുതാം.

സത്യന്‍ അന്തിക്കാട് പുതിയ തലമുറയിലെ നാകയനായ ഫഹദ് ഫാസിലിനെ നായകനാക്കി അമലാപോള്‍ നായികയാവുന്ന ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ ഡിസംബര്‍ 22ന് തീയേറ്ററുകളിലെത്തും.

English Summary : Mohanlal Again in Satyan Film

Comments

comments