വിനുവിന്‍റെ ചിത്രത്തില്‍ ഗുസ്തിക്കാരനായി മോഹന്‍ലാല്‍ബാലേട്ടന്‍റെ സൂപ്പര്‍ വിജയത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ വി.എം വിനും വീണ്ടും ഒന്നിക്കുന്നു. ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ വിനു അനാവരണം ചെയ്യുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ക്രേസി ഗോപാലല്‍,​ തേജാ ഭായ് ആന്‍‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ്‌ ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ബാഗ്ളൂരിലും പഞ്ചാബിലുമായാണ് ചിത്രീകരണം നടത്തുന്നത്.

Comments

comments