കൂതറയില്‍ മോഹന്‍ലാല്‍ ശരിക്കും കൂതറ


Mohanlal a Kooyhara in film Koothara

മോഹന്‍ലാലിന്‍റെ വരാന്‍ പോകുന്ന ചിത്രമായ കൂതറയില്‍ ലാലേട്ടനെ കണ്ടാല്‍ ആരും അതിശയിച്ചുപോകും. ശരിക്കും കൂതറ തന്നെ. താടിയും മുടിയും നീട്ടി വഴിയെ പോയ ഒരു പട്ടിയെയും കെട്ടിപ്പിടിച്ചു ഇരിക്കുന്ന ലാലേട്ടനെ കണ്ടാല്‍ ആരാധകര്‍ക്ക് പോലും മനസ്സിലാകില്ല. എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ ഭരത്തും,സണ്ണിയും , ടൊവീനോയുമൊന്നും ഈ ഗെറ്റപ്പിലല്ല. അവരെല്ലാം സാധാരണപോലെ തന്നെയാണ്. പടത്തിന് കൂതറയെന്ന് പേരിട്ടപ്പോള്‍ തുടങ്ങിയതാണ് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കൂടി ശ്രദ്ധപിടിച്ചു പറ്റിയപ്പോള്‍ പ്രതീക്ഷകളും കൂടി. പഞ്ചകൂതറ എന്ന അടിക്കുറിപ്പില്‍ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്ന പുതിയ ചിത്രം കണ്ടാല്‍ ആരും ഞെട്ടിപ്പോകും. പോസ്റ്റര്‍ തന്നെ ഇത്ര സസ്പെന്‍സ് നിറഞ്ഞതാണെങ്കില്‍ ചിത്രവും അതുപോലെ സസ്പെന്‍സ് നിറഞ്ഞതാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

English Summary : Mohanlal a Kooyhara in film Koothara

Comments

comments