മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താം..


മൊബൈല്‍ഫോണുകള്‍ വ്യാപകമായതോടെ അതിന്‍റെ ദുരുപയോഗവും വളരെ വര്‍ദ്ധിച്ചു. അതുകൊണ്ട് തന്നെ അജ്‍ഞാതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ പലരും എടുക്കാറില്ല. അറിയാത്ത നമ്പറുകളുടെ ലൊക്കേഷനും, നമ്പറിന്‍റെ ഉടമയുടെ പേരും മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
truecaller - Compuhow.com
http://www.truecaller.com/ എന്ന സൈറ്റ് ഉപയോഗിച്ച് ഒരു പരിധി വരെ മൊബൈല്‍ നമ്പറുകളെ ട്രാക്ക് ചെയ്യാം. ആദ്യം സൈറ്റില്‍ പോയി ഫോണ്‍ നമ്പര്‍ നല്കി എന്‍റര്‍ അടിക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ ഗൂഗിള്‍, യാഹു, ഫേസ് ബുക്ക് തുടങ്ങിയതിലേതെങ്കിലും അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഉടന്‍തന്നെ സബ്സ്ക്രൈബറുടെ പേര്, ലൊക്കേഷന്‍, ഓപ്പറേറ്റര്‍ എന്നീ വിവരങ്ങള്‍ ലഭിക്കും.രാജ്യങ്ങള്‍ മാറ്റി സെലക്ട് ചെയ്യാനും സാധിക്കും. എന്നിരുന്നാലും ചില നമ്പറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിച്ചില്ലെന്ന് വരാം.
ഈ ആപ്ലിക്കേഷന്‍ മൊബൈലിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Comments

comments