വിന്‍ഡോസ് 8 മീഡിയ പ്ലെയറില്‍ എം.കെ.വി ഫോര്‍മാറ്റ് പ്ലെ ചെയ്യാം


വിന്‍ഡോസ് മീഡിയ പ്ലെയറാണ് വിന്‍ഡോസിലെ ഡിഫോള്‍ട്ടായ മീഡിയ പ്ലെയര്‍. വളരെ കുറഞ്ഞ ഫോര്‍മാറ്റുകളെ മാത്രമേ ആദ്യ കാലം മുതല്‍ മീഡിയ പ്ലെയര്‍ സപ്പോര്‍ട്ട് ചെയ്യുന്നുള്ളു. പല ജനപ്രിയ ഫോര്‍മാറ്റുകളും മീഡിയ പ്ലെയറില്‍ പ്ലേ ചെയ്യാന്‍ ശ്രമിച്ച് നിരാശരാകുന്ന കംപ്യൂട്ടറിലെ തുടക്കക്കാര്‍ പണ്ട് ഏറെയുണ്ടായിരുന്നു. ഇവ പ്ലേ ചെയ്യുന്നതിനായി കോഡകുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെങ്കിലും മറ്റ് പ്ലെയറുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ ഏറെയും എം.കെ.വി ഫോര്‍മാറ്റിലാണ് ഇന്നുള്ളത്. വളരെ ക്ലാരിറ്റിയുണ്ടെങ്കിലും വിന്‍ഡോസ് മീഡിയ പ്ലെയര്‍ ഈ ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇത്തരം ഫയലുകള്‍ പ്ലേ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എക്സ്റ്റന്‍ഷന്‍ തിരച്ചറിയാനാവാതെ വരികയാണ് ചെയ്യുക.

എന്നാല്‍ മീഡിയ പ്ലെയറില്‍ എം.കെ.വി ഫോര്‍മാറ്റ് പ്ലേ ചെയ്തേ പറ്റൂ എന്ന നിലയാണെങ്കില്‍ നടപ്പാക്കാവുന്ന ഒരു മാര്‍ഗ്ഗമുണ്ട്. Haali Media Splitter എന്ന പ്രോഗ്രാം ഉപയോഗിക്കുക. Matroska MKV, MP4 , AVI, OGG/OGM, MPEG TS എന്നീ ഫോര്‍മാറ്റുകള്‍ മീഡിയ പ്ലെയറില്‍ പ്ലേ ചെയ്യാന്‍ ഇത് സഹായിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് മീഡിയ പ്ലെയറില്‍ എം.കെ.വി ഫയല്‍ ഓപ്പണ്‍ ചെയ്യുക. എം.കെ.വി ഫോര്‍മാറ്റുകള്‍ തുടര്‍ന്നും മീഡിയ പ്ലെയറില്‍ തന്നെ ഓപ്പണായി വരാന്‍ സ്റ്റാര്‍ട്ട് സ്ക്രീനിലെ വിന്‍ഡോസ് കീയില്‍ ക്ലിക്ക് ചെയ്യുക.
Default Programs നല്കി കണ്‍ട്രോള്‍ പാനല്‍ ലോഡ് ചെയ്യുക.
associate a file type or protocol with a program link എന്നത് സെലക്ട് ചെയ്യുക.
mkv സെലക്ട് ചെയ്ത് change program എടുക്കുക.
സജസ്റ്റഡ് പ്രോഗ്രാമുകളില്‍ നിന്ന് Windows Media Player എടുക്കുക.

Download

Comments

comments