MKV ഫോര്‍മാറ്റ് വീഡിയോ പ്ലേ ചെയ്യാന്‍


mkv ഫോര്‍മാറ്റ് അത്ര വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നല്ല. എന്നാല്‍ അടുത്ത കാലത്തായി മിക്ക സിനിമകളും ഈ ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്. മികച്ച വ്യക്തത ഇതിന്റെ പ്രത്യേകതയാണ്.
വിന്‍ഡോസില്‍ ഇത് കാണാന്‍ വി.എല്‍.സി പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയതാല്‍ മതി.
വി.എല്‍.സി ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
http://www.videolan.org/vlc/
മറ്റൊരു വഴി മീഡിയ പ്ലെയറില്‍(ക്ലാസിക്) പ്ലേ ചെയ്യുകയാണ്. ലേറ്റസ്റ്റ് വേര്‍ഷനുകളില്‍ matroska parser ഔട്ട് ഡേറ്റഡാണ്. അതിനാല്‍ ഡിസേബിള്‍ ചെയ്യേണ്ടതുണ്ട്.
ഇത് ചെയ്യാന്‍ മീഡിയ പ്ലെയര്‍ ഓപ്പണ്‍ ചെയ്ത് view > options >ഇടത് വശത്ത് Internal filters എടുത്ത് Source filters ല്‍ Matroska അണ്‍ചെക്ക് ചെയ്യുക. OK നല്കുക.

Comments

comments