തമിഴകത്തില്‍ ചുവടുറപ്പിക്കാന്‍ മിയമലയാളത്തില്‍ ചേട്ടായീസ്,​ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയായ യുവനടി മിയ തമിഴകത്തിലേക്ക്. നാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജീവ ശങ്കറിന്റെ പുതിയ ചിത്രമായ അമരകാവ്യത്തില്‍ സത്യയുടെ നായികയായാണ് മിയ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1980കളിലെ യുവാക്കളുടെ പ്രണയകഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ ആര്യയാണ്. കാര്‍ത്തിക എന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുക. സ്കൂള്‍ കാലം മുതല്‍ കോളേജ് കാലം വരെയുള്ള രണ്ടു പേരുടെ സൗഹൃദവും പ്രണയവും പിന്നീടുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ വിശുദ്ധനും, സലാം കാശ്മീരുമാണ് മിയയുടെ അടുത്തിടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

English Summary : Miya to Secure her place in Tamil Cinema

Comments

comments