ഏഴ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായായി മിയ


ഇപ്പോഴുള്ള നായികമാര്‍ കഥാപാത്രത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് തോന്നുന്നു. അഭിനയിക്കാന്‍ സാധ്യതകളുണ്ടെങ്കില്‍ ഏത് തരം മേക്കപ്പിനും, ഏത് വേഷത്തിനും ഇപ്പോഴുള്ള നായികമാര്‍ തയ്യാറാണ്. കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘നയന’ എന്ന ചിത്രത്തില്‍ നയന എന്ന ഏഴുവയസ്സുകാരിയുടെ അമ്മയാണ് ശ്വേത(മിയ) എത്തുന്നത്. നയനയ്ക്ക് റിട്ടേയര്‍ ഐഎഎസ് ഓഫീസറായ കമല്‍ സ്വരൂപിനോട് തോന്നുന്ന അടുപ്പമാണ് കഥ. ബോളിവുഡ് നടന്‍ അനുപം ഖേറാണ് ചിത്രത്തില്‍ കമല്‍ സ്വരൂപായി എത്തുന്നത്. ‘അഞ്ചു സുന്ദരികളിലൂ’ടെ ശ്രദ്ധേയായ ബേബി അനിഖയാണ് നയന എന്ന കഥാപാത്രമായി എത്തുന്നത്. പക്വതയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും മിയ ജോര്‍ജ് പറഞ്ഞു.

English summary : Miya to play mother of seven year old child

Comments

comments