മിസ്റ്റർ ഫ്രോഡില്‍ മിയ മോഹൻലാലിന്റെ നായികയാവുന്നു


Miya is Becoming Mohanlal’s Heroine in Mr Fraud

മിയ ജോർജിന് ഇപ്പോള്‍ നല്ലകാലമാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായാണ് മിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ജോഷിയുടെ സുരേഷ് ഗോപി – ജയറാം ടീം ഒന്നിക്കുന്ന ‘സലാം കാശ്മീർ’ എന്ന ചിത്രത്തിൽ നായികയായ മിയ ഇപ്പോളിതാ മിസ്റ്റര്‍ ഫ്രോഡില്‍ മോഹല്‍ലാലിന്‍റെ നായികയായി എത്തുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ഫ്രോഡിലെ മിയയെക്കൂടാതെ ബോളിവുഡ് നടി മഞ്ജരിയും അഭിനയിക്കുന്നുണ്ട്. ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണന്‍ മിസ്റ്റർ ഫ്രോഡിന്റെ താര നിരയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മഗധീര എന്ന ചിത്രത്തിലെ വില്ലാൻ ദേവ് ഗിൽ ആണ്. ഇവരെക്കൂടാതെ സിദ്ധിഖ്, സായികുമാർ, തമിഴ് നടൻ വിജയകുമാർ, സുരേഷ് കൃഷ്ണ, ദേവൻ, വിജയ്‌ ബാബു എന്നിവരും മിസ്റ്റർ ഫ്രോഡില്‍ എത്തുന്നുണ്ട്.

English Summary : Miya is becoming Mohanlal’s Heroine in Mr Fraud

Comments

comments