നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നുപ്രശസ്ത തെന്നിന്ത്യന്‍ നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രശസ്ത കീബോര്‍ഡിസ്റ്റും നിരവധി സിനിമാ പിന്നണി ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസാണ് വരന്‍.

2012ല്‍ അമേരിക്കയില്‍ നടന്ന ഒരു താരനിശയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മിത്രയും വില്യമും കണ്ടുമുട്ടുന്നത്. പിന്നീട് ആ സൗഹൃദം വളരുകയും പ്രണയത്തിന് വഴി മാറുകയുമായിരുന്നു. തൃശ്ശൂര്‍ താലോര്‍ സ്വദേശിയായ വില്യം മലയാള സിനിമയില്‍ നിരവധി സംഗീത സംവിധായകര്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. അരികെ, തിരുവമ്പാടി തമ്പാന്‍ ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുന്ന വി.കെ.പ്രകാശിന്റെ ചിത്രം മഴനീര്‍ തുള്ളികളും കമലിന്റെ ‘നടന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും വില്യമാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.

English Summary : Mithra-kurian-to-enter-wedlock

Comments

comments