സി.ഡി, ഡി.വി.ഡി ഡ്രൈവുകള്‍ മിസ്സായാല്‍….


പലകാരണങ്ങളാല്‍ ചില സമയത്ത് വിന്‍ഡോസില്‍ സി.ഡി, ഡി.വി.ഡി ഒപ്ടിക്കല്‍ ഡ്രൈവുകള്‍ കാണിച്ചില്ലെന്നു വരാം. നിങ്ങള്‍ മൈ കംപ്യൂട്ടറില്‍ നോക്കുമ്പോള് സി.ഡി ഡ്രൈവ് കാണില്ല. ഏതെങ്കിലും വിന്‍ഡോസ് അപ് ഡേറ്റ്, സി.ഡി ബോണിംഗ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാളിങ്ങ് എന്നിവയ്ക്ക് ശേഷം ഇത് സംഭവിക്കാം.
കറപ്റ്റഡ് രജിസ്ട്രി മൂലമാണ് ഇത് സംഭവിക്കാറ്. ഇത് പരിഹരിക്കാന്‍ ഏറ്റവും നല്ലത് മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ പോയി ഫിക്സ് ഇറ്റ് ഉപയോഗിക്കുകയാണ്. രജിസ്ട്രിയില്‍ നേരിട്ട് മാറ്റം വരുത്തിയും ഇത് പരിഹരിക്കാം. ഇതിന്
HKEY_LOCAL_MACHINESYSTEMCurrentControlSetControlClass{4D36E965-E325-11CE-BFC1-08002BE10318} നോക്കുക. അതില്‍ UpperFilters , LowerFilters എന്നിവ ഡെലീറ്റ് ചെയ്യുക.
ഇത് ചെയ്ത ശേഷം ബോണിംഗ് പ്രോഗ്രാം മാറ്റി ഇന്‍സ്റ്റാള്‍ ചെയ്യുക.

Comments

comments