ലോകത്തെവിടെയും കാറോടിക്കാം


കാറോടിക്കുക എന്നത് പലരുടെയും ഇഷ്ടപ്പെട്ട വിനോദമാണ്. എന്നാല്‍ ഡ്രൈവിങ്ങ് ഇഷ്ടപ്പെടുന്ന വാഹനം സ്വന്തമായി ഇല്ലാത്തവരോ? അതിനാണ് വിര്‍ച്വല്‍ കാറുകള്‍. കംപ്യൂട്ടറില്‍ ഗെയിമുകളായി ഒട്ടേറെ റിയലിസ്റ്റിക് ഡ്രൈവിങ്ങ് ഗെയിമുകളുണ്ട്. എന്നാല്‍ ഗൂഗിളില്‍ നിങ്ങളെ ഡ്രൈവിങ്ങ് നടത്താന്‍ അനുവദിക്കുന്നതാണ് മിനി മാപ്സ്. ഗൂഗിള്‍ അടിസ്ഥാനമാക്കിയുള്ള മാപ്പാണ് മിനി മാപ്സ്. ഇതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡ്രൈവിങ്ങ് പരിജ്ഞാനം ടെസ്റ്റ് ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാജ്യവും, പ്രദേശവും സെലക്ട് ചെയ്യാനാവും. കീബോര്‍ഡുപയോഗിച്ച് ഗെയിം പോലെ റിയലിസ്റ്റിക്കായ ഏരിയകളിലൂടെ നിങ്ങള്‍ക്ക് കാറോടിക്കാം.
ഫേസ്ബുക്കില്‍ ഈ ആപ്ലിക്കേഷന്‍ അലോ ചെയ്താലേ ഈ ഡ്രൈവിങ്ങ് സാധ്യമാകൂ.

http://www.minimaps.fr/facebook/

Comments

comments