ഒടുവില്‍ മൈക്രോസോഫ്റ്റ് വന്നു പാംടോപ്പുമായി..സര്‍ഫേസ്


ഐപാഡുകള്‍ ലോകം കീഴടക്കുന്ന സമയത്ത് മൈക്രോസോഫ്റ്റും ഹാര്‍ഡ്വെയര്‍ രംഗത്തേക്ക്. സര്‍ഫേസ് എന്ന് പേരിട്ടിരിക്കുന്ന ഈ പാംടോപ്പിന് ഏറെ സവിശേഷതകളുണ്ട്. പാംടോപ്പിനൊപ്പം ഉപയോഗിക്കാവുന്ന കവര്‍ കം കീബോര്‍ഡാണ് പ്രധാന പ്രത്യേകത.ഐപാഡുകളിലെല്ലാം സാധാരണയായി വിര്‍ച്വല്‍ കീബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്.
മൂന്ന് മില്ലിമീറ്റര്‍ മാത്രമാണ് കീബോര്‍ഡിന്റെ ഘനം. സര്‍ഫേസ്, സര്‍ഫേസ് പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. സര്‍ഫേസില്‍ വിന്‍ഡോസ് RTയും, പ്രോയില്‍ വിന്‍ഡോസ് 8 ഉം ഉപയോഗിച്ചിരിക്കുന്നു. ക്വാഡ്‌കോര്‍ ഇന്റല്‍ i 5 ആണ് പ്രൊസസര്‍. ആണ് ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. സ്‌ക്രീന്‍ സൈസ് 10.5, 16.9 എച്ച്.ഡി.ഒരു യു.എസ്.ബി പോര്‍ട്ടും അവൈലബിളാണ്. സ്‌ക്രീന്‍ പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചാണ്.32, 64 ജിബി സ്‌റ്റോറേജുകളാണുള്ളത്. പ്രോയില്‍ ഇത് 128 ജി.ബി വരെയാക്കാം. 903 ഗ്രാമാണ് കൂടിയ ഭാരം.
ആപ്പിള്‍ അടക്കി ഭരിക്കുന്ന ഐപാഡുകളുടെ ലോകത്ത് മൈക്രോസോഫ്റ്റിന്റെ ഹാര്‍ഡ്‌വെയര്‍ സംരംഭം വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Comments

comments