മൈക്രോസോഫ്റ്റ് ഓഫിസ് പാക്കേജ് സാധാരണ മിക്കവരും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ അവയിലുള്ള കുറഞ്ഞ പങ്ഷനുകള് മാത്രമേ ഭൂരിപക്ഷം പേര്‍ക്കും അറിയൂ. എക്സല്‍ പോലുള്ള പ്രോഗ്രാമുകള്‍ എത്രത്തോളം സങ്കീര്‍ണ്ണമായ ഗണിതക്രിയകള്‍ക്ക് ഉപയോഗിക്കാമെന്നത് പലരും ആലോചിച്ചിട്ടുകൂടിയുണ്ടാകില്ല.
വിന്‍ഡോസ് ഓഫിസില്‍ ലെറ്റര്ഡ്രാഫ്റ്റിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് വേഡ്. ചില അവസരങ്ങളില്‍ വേഡില്‍ പല ഫയലുകള്‍ ഒരുമിച്ചാക്കേണ്ട ആവശ്യം വരാം. സാധാരണ ഗതിയില്‍ മിക്കവരും ചെയ്യുക ഓരോ ഫയലും തുറന്ന് കോപ്പി ചെയ്ത് അത് പുതിയൊരു ഫയലിലേക്ക് പേസ്റ്റ് ചെയ്യുകയാവും. ഇതിന് പകരം എളുപ്പത്തില്‍ പല ഫയലുകള്‍ ഒരുമിച്ചാക്കാന്‍ സാധിക്കും.
ഇതിന് ആദ്യം വേഡില്‍ ഒരു ബ്ലാങ്ക് ഡോകുമെന്റ് നിര്‍മ്മിക്കുക.
തുടര്‍ന്ന് Insert tab ക്ലിക്ക് ചെയ്യുക.
OBJECT എന്നതിന് സമീപത്തുള്ള ആരോയില്‍ ക്ലിക്ക് ചെയ്ത് Text from File എടുക്കുക.
തുടര്‍ന്ന് ഓപ്പണാകുന്ന Insert File എന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് മെര്‍ജ് ചെയ്യേണ്ടുന്ന വേഡ് ഫയലുകള്‍ സെലക്ട് ചെയ്യുക.
സെലക്ഷന് പൂര്‍ത്തിയായാല്‍ Insert button ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ സെലക്ട് ചെയ്ത ക്രമം അനുസരിച്ച് ഫയലുകള്‍ ഒരുമിച്ച് ചേര്ക്കപ്പെട്ടിട്ടുണ്ടാകും.