ലാലിന് നായിക മീര !


Meera jasmine in geetanjali - Keralacinema.com
മാധ്യമങ്ങളില്‍ നെഗറ്റിവ് വാര്‍ത്തകള്‍ നിറയുമ്പോഴും വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രത്തില്‍ മീര ജാസ്മിന്‍ നായികയാകുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള മീര അവസാനമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലും ഒരു വേഷം ചെയ്തിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മീരയാണ് ലാലിന് നായികയാകുന്നത് എന്നാണ് പുതിയ വിശേഷം. മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗമായി വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം എന്നാല്‍ ഒരു തുടര്‍ച്ചയല്ലെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി. ഡോ സണ്ണി എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രവും, ഇന്നസെന്റും തുടങ്ങി ഏതാനും പഴയ കഥാപാത്രങ്ങളേ പുതിയ ചിത്രത്തിലുണ്ടാവൂ. മധു, സിദ്ദിഖ് തുടങ്ങിയവര്‍ ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments