മീരാ നന്ദന്‍ വിവാഹിതയാവുന്നു


Meera Nandan
മലയാള സിനിമയിലെ മറ്റൊരു നായിക കൂടി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. സംവിധായകന്‍ ലാല്‍ ജോസിന്‍റെ മുല്ലയിലൂടെ സിനിമയിലേക്ക് വന്ന യുവ നടി മീരാനന്ദാണ് വിവാഹിതയാകാന്‍ പോകുന്നത്. എന്നാല്‍ വരന്‍ ആരാണെന്നോ വിവാഹം എപ്പോഴാണെന്നോ വെളിപ്പെടുത്താന്‍ താരം തയ്യാറല്ല.

ഇപ്പോഴൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കുറച്ചു നാള്‍ മുമ്പ് പറഞ്ഞ മീര കഴിഞ്ഞ ദിവസമാണ് തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയല്‍ നടന്ന ഒരു റേഡിയോ അവാര്‍ഡ് പരിപാടിയിലാണ് മീര താന്‍ കുടുംബിനിയാകാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹ ശേഷം അഭിനയം തുടരുമോ എന്നതിനെ കുറിച്ചും മീര ഒന്നും മിണ്ടിയിട്ടില്ല.

റിയാലിറ്റി ഷോയില്‍ അവതരാകയായെത്തി അപ്രതീക്ഷിതമായി ലാല്‍ജോസിന്‍റെ മുല്ലയിലെ നായികയായാണ് മീരാ നന്ദന്‍ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തു. മോഹന്‍ലാലിനൊപ്പം ലോക്പാല്‍ എന്ന സിനിമയിലും മീര അഭിയിച്ചിരുന്നു. നല്ലൊരു നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ് മീര.

Comments

comments