
വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കുമൊടുവില്‍ മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകുന്നു. ഈയിടെ പുറത്തിറങ്ങിയ മിസ് ലേഖാ തരൂര്‍ കാണുന്നത്, ഇനി പുറത്തിറങ്ങാന്‍ പോകുന്ന ജയറാം നായകനായ ഒന്നും മിണ്ടാതെ, തമിഴില്‍ ചിമ്പു നായകനായ ‘ഇങ്ക എന്ന സൊല്ലുത്’ തുടങ്ങി മീരാജാസ്മിന് വീണ്ടും തമിഴിലും മലയാളത്തിലും തിരക്കാവുകയാണ്. അതിനിടയിലാണ് റിയാസ് ഖാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായികയാവുന്നത്. ഇതിനുമപ്പുറം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങള്‍ ചെയ്ത റിയാസ് ഖാന്‍ ആദ്യമായി നായകാകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമായ ഇതിനുമപ്പുറം എഴുപതുകളിലെ നായര്‍ സ്ത്രീയുടെ കഥയാണ് പറയുന്നത്. രുക്മിണി എന്ന ശക്തമായ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. മനോജ് ആലുങ്കലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലാലു അലക്‌സ്, ലക്ഷിമി പ്രിയ, സിദ്ധിഖ് തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.
English Summary : Meera Jasmine to Act with Riaz Khan