പ്രിയദര്‍ശന്‍റെ ഗീതാഞ്ജലിയില്‍ മീരയില്ലപ്രിയന്റെ പുതിയ ചിത്രമായ ഗീതാഞ്ചലിയില്‍ മീരയാണ് നായിക എന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ മോഹന്‍ലാലിനൊപ്പം അടുത്തിടെ അഭിനയിച്ച ലേഡീസ് ആന്റ് ജെന്റില്‍മാന്‍ കണ്ടതോടുകൂടി മീരയെ നായികയാക്കാന്‍ പ്രിയന്‍ തയ്യാറല്ല എന്നാണ് പുതിയ വാര്‍ത്ത. തനിക്ക് ന്നായി അഭിയിക്കുന്ന നടിയെ വേണമെന്നാണത്രേ പ്രിയന്‍റെ ആവശ്യം.

മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ ചെയ്ത ഡോ സണ്ണി എന്ന കഥാപാത്രത്തെ വീണ്ടും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രമാണ് ഗീതാഞ്ചലി. മാന്‍ഡിലിന്‍ വിദഗ്ദന്‍ രാജേഷുമായി തെറ്റിപ്പിരിഞ്ഞ് തിരിച്ചെത്തിയ മീരയുടെ സ്വഭാവം പഴയതുപോലെയല്ലെന്നാണ് സിനിമാലോകത്തുനിന്നുള്ള അടക്കം പറച്ചില്‍. നല്ല കഥകളുണ്ടായിട്ടും മീരയുടെ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ച്ചയാണ് പിന്നെ നാം കണ്ടത്. വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന മീരയ്ക്ക് ഇപ്പോള്‍ അനുകല സമയമല്ല എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

Comments

comments