മീര കോമഡി റോളില്‍


Meera jasmine new roles - Keralacinema.com
കരിയറിലെ മോശം കാലത്തിലൂടെയാണ് ഇപ്പോള്‍ മീര ജാസ്മിന്‍ കടന്ന് പോകുന്നത്. പ്രണയബന്ധത്തിന്‍റെ തകര്‍ച്ചയും, വ്യക്തിപരമായ ആരോപണങ്ങളും മീര ജാസ്മിനെ ചിത്രങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നതിന് തടസമാകുന്നു. പുതിയ മലയാള ചിത്രമായ മിസ് . ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തില്‍ നായികയായ മീരക്കെതിരെ നിരവധി ആരോപണങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. തമിഴിലും അവസരങ്ങള്‍ കുറഞ്ഞ അവസ്ഥയാണ്. ഇപ്പോള്‍. ഇങ്ക എന്ന ശൊല്ലത് എന്ന തമിഴ് ചിത്രത്തിലാണ് മീരക്ക് പുതിയൊരു റോള്‍ ലഭിച്ചിരിക്കുന്നത്. ഗണേശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കോമഡി നടന്‍ സന്താനമാണ് നായകന്‍. . മുന്‍ നിരനായകര്‍ക്കൊപ്പം വേഷങ്ങള്‍ ചെയ്ത് വന്ന മീരക്ക് ഇപ്പോള്‍ അത്തരം ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

Comments

comments