വിഡിയോ ഫയലുകള്‍ തമ്പ് നെയിലായി കാണാം


ഡിജിറ്റല്‍ ക്യാമറകളിലെടുക്കുന്ന ചിത്രങ്ങള്‍ DSC_0001 പോലുള്ള നമ്പറുകളായാണ് സേവാകുക. ഒരു ചിത്രം ഏതെന്ന് മനസിലാക്കാന്‍ അത് ഓപ്പണ്‍ ചെയ്ത് നോക്കേണ്ടതുണ്ട്. എന്നാല്‍ വിന്‍ഡോസില്‍ തമ്പ് നെയില്‍ സെലക്ട് ചെയ്താല്‍ ചിത്രങ്ങള്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ അവ ഏതെന്ന് മനസിലാക്കാം
എന്നാല്‍ വീഡിയോകളുടെ വിഷയത്തില്‍ ഇതിന് വിന്‍ഡോസില്‍ പൂര്‍ണ്ണ പിന്തുണയില്ല. ഇന്ന് ഒട്ടനേകം വീഡിയോ ഫോര്‍മാറ്റുകള്‍ നിലവിലുണ്ട്. വിന്‍ഡോസ് മീഡിയ പ്ലെയറില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകള്‍ കുറവാണെന്നത് പോലെ വീഡിയോ തമ്പ് നെയിലുകള്‍ ഡിസ്പ്ലേ ചെയ്യുന്നതിനും പരിധിയുണ്ട്. എല്ലാവീഡിയോകള്‍ക്കും തമ്പ് നെയില്‍ വ്യു കാണണമെന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ചെറിയൊരു ടൂളാണ് Media Preview
37 തരം വീഡിയോ ഫോര്‍മാറ്റുകളെ ഇത് പിന്തുണക്കും. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്യുമ്പോള്‍ തമ്പ് നെയില്‍ കാണേണ്ടുന്ന ഫോര്‍മാറ്റുകള്‍ ചെക്ക് ചെയ്യുക.

Download

Comments

comments