ഇന്‍റര്‍നെറ്റിലെ കത്രിക


മീകി ഒരു കത്രിക പോലെയാണ്. വെബ്പേജുകള്‍ വെട്ടിയെടുത്ത് ക്ലിപ്പ് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ കത്രിക. പിന്നീട് കാണുന്നതിനായി ബുക്ക് മാര്‍ക്ക് ചെയ്യാനുള്ള ഒരു ആഡോണാണിത്. വെബ്സൈറ്റുകള്‍ ക്ലിപ്പ് ചെയ്താണെന്ന് മാത്രം.
ബീറ്റസ്റ്റേജിലുള്ള ഇതില്‍ മറ്റുള്ളവര്‍ നിര്‍മ്മിച്ച നൂറുകണക്കിന് ക്ലിപ്പുകളുണ്ട്. എളുപ്പത്തിനും, സമയം ലാഭിക്കാനും ഇത് സെലക്ട് ചെയ്ത് നിങ്ങളുടെ ക്ലിപ്പ്സെറ്റില്‍ സേവ് ചെയ്യാം.
ഇത് ഒരു സൗജന്യ സര്‍വ്വീസാണ്. അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെന്ന് മാത്രം. ഇത് നിങ്ങളുടെ ബ്രൗസറില്‍ വര്‍ക്കാവാന്‍ ആദ്യം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ശേഷം ബുക്ക് മാര്‍ക്ക് ബട്ടണ്‍ ഡ്രാഗ് ചെയ്ത് നിങ്ങളുടെ ബുക്ക്മാര്‍ക്കിലേക്കിടുക. ഇതിന് ശേഷം നിങ്ങള്‍ക്ക് ക്ലിപ്പ് ചെയ്യേണ്ട വെബ് പേജ് തുറന്ന് മീകി ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ക്ലിപ്പ് ചെയ്യുന്നതിനുള്ള ഗൈഡന്‍സ് കിട്ടും.
www.meaki.com

Comments

comments