മായാപുരി ത്രി ഡി


mayapuri - Keralacinema.com
ഡ്രാക്കുളക്ക് ശേഷം മലയാളത്തില്‍ മറ്റൊരു ത്രിഡി ചിത്രം വരുന്നു. ഫാന്‍റസി ചിത്രമായ മായാപുരിയില്‍ കലാഭവന്‍ മ​ണിയാണ് നായകന്‍. മഹേഷ് ഉസ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനഞ്ചോളം കുള്ളന്‍മാര്‍ വേഷമിടുന്ന ഈ ചിത്രത്തില്‍ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍.. കൊച്ചുപ്രേമന്‍, വിനോദ് കോവൂര്‍, കവിയൂര്‍ പൊന്നമ്മ. ശശാങ്കന്‍, സുരഭി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് സക്കീര്‍, ശശാങ്കന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Comments

comments