ജോസ് തോമസ് – ദിലീപ് ടീം വീണ്ടും


Mayamohini team back - Keralacinema.com
മായാമോഹിനി എന്ന ചിത്രത്തിന്‍റെ മികച്ച വിജയത്തിന് ശേഷം വീണ്ടും ദിലീപ് – ജോസ് തോമസ് ടീം ഒന്നിക്കാനൊരുങ്ങുന്നു. മായാമോഹിനിയുടെ തിരക്കഥാകൃത്തുക്കളും, ദിലീപിന്‍റെ സ്ഥിരം എഴുത്തുകാരുമായ സിബി കെ. തോമസ്, ഉദയ് കൃഷ്ണ എന്നിവരാണ് ഈ ചിത്രത്തിനും രചന നിര്‍വ്വഹിക്കുന്നത്. നെടുമുടി വേണു, ലാല്‍,​ ബാബുരാജ്, ജോയ് മാത്യു എന്നിവരും ഈ ചിത്രത്തിലുണ്ട്. തികഞ്ഞ ഒരു കോമഡി ചിത്രമായിരിക്കും ഇത്. പാലക്കാട്,​ ഒറ്റപ്പാലം,​ പൊള്ളാച്ചി,​ പഴനി എന്നിവിടങ്ങള്‍ ലൊക്കേഷനാകുന്ന ചിത്രം, ജൂണ്‍ 10ന് ചിത്രീകരണം ആരംഭിക്കും.

Comments

comments