Maxthon ബ്രൗസര്‍



നിരവധി ബ്രൗസറുകള്‍ ഇന്ന് ലഭിക്കുന്നുണ്ട്. ഫയര്‍ഫോക്സ്, ക്രോം, എക്സ്പ്ലോറര്‍, ഓപറ തുടങ്ങിയവ ഏറെ ഉപയോഗിക്കപ്പെടുന്നവയാണ്. എന്നാല്‍ അത്ര പ്രശസ്തമല്ലാത്ത എന്നാല്‍ മികച്ച ഒരു ബ്രൗസറാണ് Maxthon. വളരെ ഉപകാരപ്രദമായ ഏറെ ഫീച്ചറുകളുള്ള ഈ ബ്രൗസര്‍ എച്ച്.ടി.എം.എല്‍ 5 മികച്ച വിധത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. Maxthon ന്‍റെ വേര്‍ഷന്‍ 4 ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ വേര്‍ഷനില്‍ ബ്രൗസറിന്‍റെ പേര് Maxthon Cloud Browser എന്നാക്കി മാറ്റിയിരിക്കുന്നു.
Cloud Push: ടെക്സ്റ്റ്, ഇമേജുകള്‍, ലിങ്കുകള്‍ തുടങ്ങിയവ ഒരു ബ്രൗസറില്‍ നിന്ന് മറ്റൊന്നിലേക്ക് അയക്കുക
Cloud Tabs – മാക്സ്തോണ്‍ ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകളിലേയും ടാബുകള്‍ സിങ്ക് ചെയ്ത് ഒരേ പോലെയാക്കുക
Cloud Download – ക്ലൗഡ് സര്‍വ്വീസിലേക്ക് നേരിട്ട് ഡൗണ്‍ ലോഡ് ചെയ്യുക.
മുകളില്‍ പറഞ്ഞവ പുതിയ വേര്‍ഷന്‍റെ പ്രധാന സവിശേഷതകളാണ്.
വിന്‍ഡോസ്, മാക്, ലിനക്സ് വേര്‍ഷനുകള്‍ ഇതിനുണ്ട്. ക്ലൗഡ് ഫങ്ഷണാലിറ്റി ഉപയോഗിക്കാന്‍ ഒരു മാക്സ്തണ്‍ പാസ്പോര്‍ട്ട് അക്കൗണ്ട് നിര്‍മ്മിക്കേണ്ടതുണ്ട്.
മെമ്മറി, സി.പി.യു യൂസേജ് കാണുക, ബ്രൗസര്‍ തീം ഓട്ടോമാറ്റിക്കായി മാറ്റുക, സ്റ്റാറ്റസ് ബാറിലെ സൂമിങ്ങ്, സ്പ്ലിറ്റിങ്ങ് ഒപ്ഷനുകള്‍, ട്രാന്‍സ്ലേഷന്‍, സ്ക്രീന്‍ഷോട്ട് മേക്കിങ്ങ് തുടങ്ങിയവയും പ്രധാന സവിശേഷതകളാണ്.
http://www.maxthon.com/

Comments

comments