മാസ്ക് മി


പല സൈറ്റുകളിലും പ്രവേശിക്കുന്നതിന് ഇമെയില്‍ അഡ്രസ് നല്കേണ്ടതുണ്ട്. ഇങ്ങനെ നല്കുമ്പോള്‍ മിക്കവാറും ഒരു വെരിഫിക്കേഷന്‍ ഇമെയില്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.മിക്കവാറും സൈറ്റുകളില്‍‌ നിന്ന് തുടര്‍ന്ന് ഈ അഡ്രസിലേക്ക് നോട്ടിഫിക്കേഷന്‍ മെയിലുകള്‍ വന്നുകൊണ്ടിരിക്കും. നിങ്ങളുടെ പ്രധാന ഇമെയില്‍ ഐ.ഡി ഇങ്ങനെ നല്കിയാല്‍ പിന്നെ മെയില്‍ ഡെലീറ്റ് ചെയ്യാന്‍ ഏറെ നേരം ചെലവിടേണ്ടി വരും. ഇത്തരം പ്രശ്നമൊഴിവാക്കാന്‍ ഡിസ്പോസിബിള്‍ മെയില്‍ അഡ്രസുകള്‍ ഉപയോഗിക്കാം. MaskMe ഒരു ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനാണ് . ഫേക്ക് ഇമെയില്‍ അഡ്രസുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണിത്. സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്യേണ്ടി വരുമ്പോള്‍ മാസ്ക് ചെയ്ത ഇമെയിലുകള്‍ എന്‍റര്‍ ചെയ്യാന്‍ ഇത് സഹായിക്കും. റാന്‍ഡം ആയി ക്രിയേറ്റ് ചെയ്യുന്ന മാസ്ക്ഡ് ഇമെയിലുകള്‍ നിങ്ങളുടെ മെയിന്‍ ഇമെയില്‍ അഡ്രസിലേക്ക് വന്നുകൊണ്ടിരിക്കും. ഇത് തടയാന്‍ മാനേജ്മെന്‍റ് കണ്‍സോളില്‍ ബ്ലോക്ക് ചെയ്യണം.

Download

Comments

comments