മരിക്കാര്‍ ഫിലിംസ് സജീവമാകുന്നു


Marikkarfilms - Keralacinema.com
ചെറിയൊരിടവേളക്ക് ശേഷം മരിക്കാര്‍ ഫിലിംസ് സിനിമ നിര്‍മ്മാണത്തില്‍ സജീവമാകാനൊരുങ്ങുന്നു. ഷാഹുല്‍ ഹമീദ് മരിക്കാരാണ് ഈ നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥന്‍. ഏഴ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായാണ് മരിക്കാര്‍ഫിലിംസ് മുന്നോട്ട് വരുന്നത്. സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രമാവും ആദ്യത്തേത്. നവാഗതസംവിധായകനായ ആല്‍ബാര്‍ട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍, ലിജോ ജോസ്, ബോബന്‍ സാമുവേല്‍, സുഗീത് തുടങ്ങിയവരുടെ ചിത്രങ്ങളും ഭാവി പദ്ധതികളില്‍ പെടുന്നു. മമ്മൂട്ടി നായകനായ ബിഗ് ബി, അണ്ണന്‍ തമ്പി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് മരിക്കാര്‍ ഫിലിംസായിരുന്നു.

Comments

comments