അരുണയുടെ കഥ സിനിമയാകുന്നു


gouthami nair - Keralacinema.com
ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് പതിറ്റാണ്ടുകളായി മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയില്‍ ജീവിക്കുന്ന അരുണ ഷാന്‍ബൗഗ് എന്ന കര്‍ണാടക സ്വദേശിനിയുടെ ജീവിതം സിനിമയാകുന്നു. ഏറെ മാധ്യമശ്രദ്ധ നേടിയ ഈ സംഭവമായിരുന്നു ഇത്. നഴ്സായിരുന്ന അരുണയെ ആശുപത്രിയിലെ തൂപ്പുകാരന്‍ പീഡിപ്പിച്ച ശേഷം മര്‍ദ്ധിച്ച് അവശയാക്കി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അരുണ നാല്പത് വര്‍ഷത്തോളമായി ആശുപത്രികിടക്കയിലാണ് ജീവിതം. ദയാവധത്തിനായി സുഹൃത്ത് അപേക്ഷ നല്കിയെങ്കിലും കോടതി നിരസിച്ചു. മരം പെയ്യുമ്പോള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ വി. തോമസാണ്. ഗൗതമി നായരാണ് അരുണയെ അവതരിപ്പിക്കുന്നത്.

Comments

comments