മനോജ് കെ ജയന്‍ വീണ്ടും പിന്നണിഗാന രംഗത്തേക്ക്


Manoj K Jayan back again to playback singing

നടന്‍ മനോജ് കെ ജയന്‍ വീണ്ടും പിന്നണി ഗാനരംഗത്തേക്ക്. സംഗീത കുടുംബത്തില്‍ ജനിച്ച മനോജിന് പാട്ട് പുത്തരിയല്ലെങ്കിലും സംഗീതത്തിനു പകരം അഭിനയത്തിന്റെ വഴിയാണ് മനോജ് ജീവിതത്തില്‍ തിരഞ്ഞെടുത്തത്. . പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ ജയവിജയന്മാരില്‍ ജയന്റെ മകനായ മനോജ് ചെറുപ്പകാലം മുതല്‍ കര്‍ണാടക സംഗീതം കേട്ട് വളര്‍ന്നയാളാണ്. ഇതിനു മുമ്പ് സായ്വര്‍ തിരുമേനി എന്ന ചിത്രത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്തേയ്ക്കും എത്തിയിരുന്നു എന്നിരുന്നാലും അഭിനയത്തില്‍ മാത്രമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മനോജ് വീണ്ടും സിനിമയ്ക്ക് പിന്നണി പാടുന്നത്. ഒന്നും മിണ്ടാതെ എന്ന സിനിമയിലെ ‘താ തക തക എന്ന തുടങ്ങുന്ന ഗാനത്തിലൂടെയാണ് വീണ്ടും പാട്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രണയമല്‍ഹാര്‍ എന്നൊരു ആല്‍ബത്തിനുവേണ്ടി പാടിയെങ്കിലും സിനിമയ്ക്ക് വേണ്ടി പാട്ടു പാടിയിരുന്നില്ല. സൌഹൃദത്തിന്റെ കഥ പറയുന്ന ഒന്നും മിണ്ടാതെ സൂഗീതാണ് സംവിധാനം ചെയ്യുന്നത്. വി ആര്‍ സന്തോഷ് എഴുതിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് അനില്‍ ജോണ്‍സനാണ്.

English Summary : Manoj K Jayan back again to playback singing

Comments

comments